നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

രൂപാന്തരം



"പഠിക്കുന്ന കുട്ട്യോൾക്ക് പുസ്തകം ഒന്നും
വേണ്ട അവര്‍ പഠിച്ചോളും..."

എട്ടാം  ക്ലാസ്ക്കാരനിക്ക്  കനത്തിലൊരു ഉപദേശം കൊടുത്ത് അയാള്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു...

What's on Your Mind..?

"പാഠപുസ്തകം വൈകുന്നു... പിന്നെങ്ങനെ കുട്ടികൾ പഠിക്കും..? മന്ത്രി രാജി വെക്കുക..."

അയാള്‍ക്ക് പോസ്റ്റ് ചെയ്യാൻ കൂടുതല്‍ ആലോചന വേണ്ടി വന്നില്ല...

-OO-


ശിഹാബുദ്ദീൻ കെ

6 Responses to "രൂപാന്തരം"

  1. അലി മാണിക്‌ഫാൻ എന്നൊരു മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ട്. അഞ്ചാം ക്ലാസിൽ പുസ്തകം വലിച്ചെറിഞ്ഞ് വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണെന്ന തിരിച്ചറിവിൽ പള്ളിക്കൂടം വിട്ടയാളാണ്. കുടുംബവും അദ്ദേഹത്തെ പിന്തുടർന്നു. ലോകം അറിയപ്പെടുന്ന, ആരും അസൂയപ്പെടുന്ന വിധത്തിൽ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച് ജീവിക്കുന്ന അവർ എന്നോ ലോകത്തിനു തെളിയിച്ചുകൊടുത്തതാണ് പാഠപുസ്തകത്തെ കാണാപാഠം പഠിത്തമല്ല വിദ്യാഭ്യാസമെന്ന്.

    ReplyDelete
  2. നല്ലൊരു സന്ദേശം ..ആശംസകള്‍ പ്രിയ ശിഹാബുദീന്‍

    ReplyDelete
  3. കുറഞ്ഞ വാക്കുകളിൽ കൂടുതൽ കാര്യം പറഞ്ഞു.... ശിഹാബുദ്ദീൻ ഭായ് ആശംസകൾ.....

    ReplyDelete
  4. ജീവിതം യഥാര്‍ഥൃവും.... സാങ്കല്‍പ്പികതയും ....നന്നായിരുക്കുന്നു ..സ്നേഹാശംസകളോടെ ..

    ReplyDelete

Followers

Contact Achukkoodam

Name

Email *

Message *