നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

സുപ്രമണി‬ കഥകള്‍


 നീണ്ട അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സുപ്രമണി ലീവിന് നാട്ടിലെത്തിയത്.അറബിയുടെ വീട്ടിലെ പണിക്കാരനായത് കൊണ്ട് സംസാ‍ാരത്തില്‍ അറബി കടന്ന് കൂടുന്നത് സ്വാഭാവികമായിരുന്നു. നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ അന്ന് മുന്തിയ സ്പ്രേയടിച്ചും മുഖത്തൊരു കണ്ണാടയും ഫിറ്റ് ചെയ്ത് സുപ്രമണി ക്ഷേത്രത്തിലെ ശ്രീകൊവിലില്‍ തന്നെ കയറി തൊഴാന്‍ തീരുമാനിച്ചു.കണ്ണിന് കുളിര്‍മയേകുന്ന തരുണീമണികളെ കണ്ട് ഏത് ദേവിയെ തൊഴണമെന്ന് ശങ്ക സുപ്രുവിനുണ്ടായി.
അപ്രതീക്ഷിതമായാണ് സുപ്രു തന്റെ കൂട്ടുകാരന്‍ രാജുവിനെ അമ്പലത്തിനകത്ത് വെച്ച് കാണുന്നത്.പരിസരം മറന്ന് സുപ്രു രാജുവിനോട്:“അസ്സലാമു അലൈക്കും, ഡാ കൈഫഹാലക്കല്ലേ?”
പിന്നെ സുപ്രു കുറേ നേരത്തിന് നിലത്തായിരുന്നില്ല. ഭക്തരുടെ നീണ്ട കരഘോഷം സുപ്രുവിനെ അവശനാക്കി. ആദ്യ ഘട്ടം ഒരു വിധം ഒതുങ്ങിയപ്പോള്‍ ഒരു ഭക്തന്‍ സുപ്രുവിനോടായി ചോദിച്ചു,”നിനക്കെങ്ങിനെ ധൈര്യം വന്നെടാ ഹിന്ദുക്കളുടെ അമ്പലത്തില്‍ കയറാന്‍? ജീവന്‍ വേണങ്കി സ്ഥലം വിട്ടോ”
ഭക്തരുടെ കരഘോഷത്തിനു ശേഷം സുപ്രുവിന്റെ പല ശരീര ഭാഗങ്ങളും തടി കൂടി വന്നു. വേദന ഉള്ളിലൊതുക്കി സുപ്രു ഭക്തനെ അരികിലേക്ക് വിളിച്ച് കൊണ്ട് പറഞ്ഞു,


“വള്ളാഹി ഞാന്‍ ഹിന്ദുവാണ്“

പിറ്റേ ദിവസം സുപ്രുവിന്റെ ശവമടക്ക് നടന്നു!

8 Responses to "സുപ്രമണി‬ കഥകള്‍"

  1. എന്റെ വാഴക്കോടാ...
    ഒരു കുഞ്ഞൻ കഥയിൽ ഒരു കുന്നോളം കാര്യങ്ങൾ!!!!
    ഇതിനെ നർമ്മമെന്നു വിളിച്ച് വിലകുറക്കാൽ ഞാനില്ല...
    ഞാനിതിന്റെ എഴുതാപ്പുറങ്ങൾ വായിക്കാനിഷ്ടപ്പെടുന്നു...

    ReplyDelete
  2. ദൈവങ്ങളെ ഭരിക്കുന്നവറ്റ..... ഇതല്ല ഇതിലെപ്പുറവും കാണിക്കും........

    ReplyDelete
  3. തോനെ വലിച്ചു വാരി എന്തിനെഴുതുന്നു? ഇതുമതി. വായിക്കുന്നവർ നല്ലോല നീട്ടി വലിച്ച് ചിന്തിച്ചോളും!

    ReplyDelete
  4. ഇതിലപ്പുറം നടക്കും

    ReplyDelete
  5. വാഴക്കോടന്റെ പോഴത്തരങ്ങൾ സുപ്രമണിയിലൂടെ ഇവിടെയും അവതരിപ്പിക്കാൻ തുടങ്ങിയതിൽ സന്തോഴമുണ്ട്.

    ReplyDelete
  6. സംഭവിച്ചൂടായ്കയില്ല. കാലം അങ്ങനെയാണ്‌ !

    ReplyDelete

Followers

Contact Achukkoodam

Name

Email *

Message *