നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

നിധികുംഭം


     കലിപൂണ്ട് നില്‍ക്കുന്ന കൊടുംകാറ്റു പോലെയായിരുന്നു അപ്പോള്‍ സുമേടത്തി. അമ്പിളിച്ചേട്ടന്‍ പോലീസ് സ്റ്റേഷനിലാണെന്നറിഞ്ഞു പാഞ്ഞു ചെന്നതായിരുന്നു ഞാന്‍.

ന്‍റെ സുമേഷേ.... ഇന്നലെ കഷ്ടകാലത്തിനു ഇവിട്യായിരുന്നു അയല്‍കൂട്ടം. കഴിഞ്ഞാഴ്ച കൂടിയശേഷം പിരിവുവന്ന നല്പ്പത്തയ്യായിരം രൂപ എല്ലാവരും ചേര്‍ന്ന് ന്‍റെ കയ്യിലാ തന്നുവിട്ടത്. ഈ ആഴ്ച ഇവ്ടല്ല്യോ... ന്നോട് സൂക്ഷിച്ചോളാന്‍ പറഞ്ഞു വിശ്വസിച്ച് എല്പ്പിച്ചതാണ്.... എന്നിട്ടിന്നലെ കാശ് സൂക്ഷിച്ചിരുന്ന ബാഗില്‍ നോക്കിയപ്പോ കാണാനില്ല. രണ്ട് ദിവസം മുന്‍പ് കൂടി അതെടുത്ത് വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി തിരികെ വച്ചതാ....അതിനു ശേഷമാ കളവു പോയത്...ഈ വീട്ടില്‍ ഇനി തപ്പാന്‍ ഒരിടവും ബാക്കിയില്ല.. ഇന്നലെ അയല്‍കൂട്ടം നടന്നില്ല... അവളുമാരെല്ലാവരും കൂടി ഇന്ന് രാവിലെ ന്‍റെ പേരില്‍ ഒരു കേസ്സങ്ങടു കൊടുത്തു. രാവിലെ അദിയാന്‍ പണിക്കും  പോയി, പൊന്നു സ്കൂളിലും പോയിക്കഴിഞ്ഞപ്പോള്‍ ദേ രണ്ടു വനിതാ പോലീസ്സുകാര്‍ മുറ്റത്ത്... ഇന്ന് ഇന്നുച്ചവരെ പോലീസ് സ്റ്റേഷനിലായിരുന്നു ഞാന്‍.... പന്ത്രണ്ടുമണി കഴിഞ്ഞപ്പോള്‍  ആ നശിച്ച കാലമാടന്‍ ദേ ഓടിക്കിതച്ചു എത്ത്യേക്കുന്നു.... അങ്ങേരാ കാശെടുത്തതെന്നും പറഞ്ഞു...

എന്നിട്ട്...

എന്നിട്ടെന്താ....അങ്ങേരെ പിടിച്ചു ഉള്ളിലിട്ടു എന്നെ പോലീസ്സുകാര് പറഞ്ഞു വിട്ടു... എന്നാലും അങ്ങേരിതു എന്നോട് ചെയ്തല്ലോ സുമേഷേ....’  സുമേടത്തി നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഇന്ന് വരെ ഒരഞ്ചു പൈസ്സായുടെ പോലും പേരുദോഷം കേള്പ്പിക്കത്തവളാ ഞാന്‍. നിനക്കറിയില്ലേ... എന്നിട്ടിപ്പോ ഞാന്‍ സ്നേഹിച്ചു വച്ചോണ്ടിരുന്ന ആ പണ്ടാരക്കാലന്‍ തന്നെ എനിക്കിട്ടു പണി തന്നില്ലേ.....?

എന്നാലും അമ്പിളിച്ചേട്ടന്‍ അങ്ങനെ ചെയ്യുമോ...? വിശ്വസിക്കാന്‍ പറ്റുന്നില്ല....

ചെയ്യുമെടാ ചെയ്യും... കാശിന്റെ കാര്യം വരുമ്പോള്‍ എല്ലാവന്റെയും സ്നേഹമോക്കെയങ്ങു പോകും... പോലീസ്സുകാര് ചോദിച്ചപ്പം പറയുകാ ആര്‍ക്കാണ്ട് പലിശപൈസ്സാ കൊടുക്കാന്‍ വേണ്ടി എടുത്തതാണെന്ന്... സമയത്ത് തിരികെ വയ്ക്കാന്‍ പറ്റിയില്ലെന്നു.... ഇതിയാന്‍ പലിശയ്ക്കു കാശു കടമെടുത്ത കാര്യം ആരറിഞ്ഞു.... ഒളിച്ചു വയ്ക്കാന്‍ അതിയാന്‍ അല്ലേലും പണ്ടേ വിദഗ്ദനാ....
സുമേടത്തി കണ്ണീരൊഴുകുന്ന മൂക്കത്ത് വിരല്‍ വച്ചു.

ഇറക്കാന്‍ പോകേണ്ടയോ...? എന്റെ ചോദ്യം സുമേടത്തിയെ വീണ്ടും കൊടുംകാറ്റാക്കി.

എന്തിന് അവിടെ കിടക്കട്ടെ.... എന്നോട് അല്‍പ്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇത് ചെയ്യുമായിരുന്നോ...? ഞാനിപ്പോ നാട്ടാരുടെ മുന്‍പില്‍ കള്ളിയായില്ലേ.... രണ്ടെണ്ണം കൂടുതല്‍ കൊടുക്കണമെന്ന്   പരിചയമുള്ള ഒരു പോലീസ്സുകാരനോട് പറഞ്ഞിട്ടാ ഞാന്‍ പോന്നത്... മേലില്‍ ഇത്തരം പണി കാണിക്കരുത്...

അത് വേണ്ടായിരുന്നു... ഞാന്‍ വിയോജിച്ചു.
എന്നാലും എന്റെ സുമേഷേ... ഇതിയാന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരു ഊഹവുമില്ലായിരുന്നു.. വീണ്ടും സുമേടത്തി അത്ഭുതം കൂറി നിന്നു, ഞാനും.
ആ സംഭവിച്ചത് സംഭവിച്ചു. ഇനിയെങ്കിലും കാശൊക്കെ വയ്ക്കുമ്പോള്‍ ആരും കാണാത്തിടത്തു ഭദ്രമായി വയ്ക്കണം.... എന്റെ വക ഉപദേശം.

     പൊന്നു ഒരു സ്ത്രീയുടെ കൈ പിടിച്ചു ഗര്‍വ്വോടെ വീടണഞ്ഞു.
ന്‍റെ ടീച്ചറാ....... അവള്‍ ആ സ്ത്രീയുടെ കൈപിടിച്ചുയര്‍ത്തി അഭിമാനത്തോടെ പറഞ്ഞു.

ടീച്ചറെ... വാ ഇരിക്ക്..... സുമേടത്തി അങ്ങോട്ടുമിങ്ങോട്ടും പരചക്രം വച്ചു.
എന്താ ടീച്ചറെ.. പൊന്നു വല്ല കുസൃതിയും ഒപ്പിച്ചോ...? ആകെ കഷ്ടകാലത്തില്‍ നിക്കുവാ.. ഇനി ഇതിന്റെ കൂടെ കുറവേ ഉള്ളു...

അവള്‍ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാ.... ടീച്ചര്‍ സന്തോഷത്തോടെ അവളെ ചേര്‍ത്തു പിടിച്ചു നിന്നു.

ഇന്നു നിങ്ങളോടു സ്കൂളിലേക്ക് വരാന്‍ പൊന്നുവിന്‍റെടുത്ത് ഇന്നലെ പറഞ്ഞു വിട്ടിരുന്നല്ലോ.... എന്താ വരാതിരുന്നത്...? അവള്‍ പറഞ്ഞില്ലേ...?

ഇല്ല.... എന്താടി നീ പറയാതിരുന്നത്........? സുമേടത്തി അമ്പിളിച്ചേട്ടനോടുള്ള  ദേഷ്യം പോന്നുവിനോട് കാട്ടി.

ഞാന്‍ മറന്നു പോയമ്മേ.... സോറി..... അവള്‍ തെല്ലു ഭയപ്പാടോടെ കിണുങ്ങി.
ങാ സാരമില്ല.... ടീച്ചര്‍ ഇടപെട്ടു. അവള്‍ കുട്ടിയല്ലേ.... ഇന്നലെ അവളുടെ ബാഗില്‍ ഇരുന്നു കുറെയധികം ക്യാഷ് കിട്ടിയിരുന്നു... അത് പ്രിന്‍സിപ്പലിന്റെ കൈയ്യില്‍ ഉണ്ട്... അത് വന്നു വാങ്ങണം.... അത് പറയാനാ ഞാന്‍ വന്നത്....

ടീച്ചര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുമേടത്തി ഇടിവെട്ടേറ്റു നിന്നു.
എന്താ ചേച്ചി... കാശ് വച്ച ബാഗ് മാറി പോയോ...? ഞാന്‍ അര്‍ത്ഥഗര്‍ഭമായി അവരെ നോക്കി.

പൊന്നുവിന്റെ പഴയ ഒരു സ്കൂള്‍ബാഗിലാ കാശൊക്കെ  സൂക്ഷിക്കുന്നത്..... രണ്ടു ദിവസം മുന്‍പ് എണ്ണി വച്ച വഴി മാറി പോയതാകുമോ...? ഞാനപ്പോള്‍ പൊന്നുവിനെ പഠിപ്പിക്കുകയായിരുന്നു... സുമേടത്തി തളര്‍ന്നു വരാന്തയില്‍ ഇരുന്നു.

  ഇരുട്ടുന്നതിനു മുന്‍പേ ഉള്ള നേര് തുറന്ന്‍ പറഞ്ഞു പോലീസ്സുകാരുടെ വായീന്ന് കേള്‍ക്കാനുള്ള തെറിയും കേട്ട് അമ്പിളിച്ചേട്ടനെ സ്റ്റേഷനില്‍ നിന്നിറക്കാന്‍ കഴിഞ്ഞു. വാടിയ ചെടിതണ്ട് പോലെയായിരുന്നു അയാള്‍. ഞാനയാളെ ഒരുവശം താങ്ങി സ്റ്റേഷന്‍റെ മുറ്റത്തേക്ക്‌ കൊണ്ടുവരുമ്പോള്‍, സുമേടത്തിക്ക് ഒരു കുറ്റവാളിയുടെ ഭാവമായിരുന്നു. ഓടിയെത്തി മറുവശം താങ്ങുമ്പോള്‍ സുമേടത്തി വിങ്ങിപ്പൊട്ടി.

എന്തിനാ മനുഷേനെ ഇങ്ങനൊരു കള്ളം പറഞ്ഞത്...?

അവര് നിന്നെ തല്ലാണ്ടിരിക്കാന്‍ ഞാന്‍ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കിട്ടിയില്ല സുമീ..... ആക്കംകെട്ട് അയാള്‍ പുലമ്പി. സുമേടത്തി പരിസരം മറന്ന് അയാളെ ചുംബനങ്ങള്‍ക്കൊണ്ട് മൂടി. അന്ന് സുമേടത്തി വീട്ടിലേക്കു കൊണ്ട് പോയത് അമ്പിളിച്ചേട്ടനെ ആയിരുന്നില്ല, സ്നേഹം ആവോളം അടച്ചു സൂക്ഷിച്ച ഒരു നിധികുംഭമായിരുന്നു. annusones@gmail.com


എന്‍റെ Ones Heart Beats... ബ്ലോഗിലേക്ക് വരാം.
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും പകരമായി  നിറഞ്ഞ സ്നേഹം തിരികെ.....!!!

54 Responses to "നിധികുംഭം"

 1. സ്നേഹത്തിൻടെ നിധി കുംഭം

  ഇഷ്ടമായി

  ReplyDelete
  Replies
  1. ആശംസകള്‍ തിരികെ ഷാഹിദ് ഭായ്

   Delete
 2. നല്ല കഥ, ഇഷ്ട്ടായി,ന്നാലും സുമേട്ടതിയെ

  ReplyDelete
  Replies
  1. തുടരുന്ന പ്രോത്സാഹനത്തിനു നന്ദി, പ്രിയ ഹബീബ് ഭായ്

   Delete
 3. എന്നാലും അമ്പിളിച്ചേട്ടനെ ഇങ്ങനെ സംശയിക്കാൻ പാടുണ്ടായിരുന്നോ? സ്വന്തം കേട്ടിയോനല്ലേ അങ്ങേരെ സുമതി എന്തൊക്കെയാ പറഞ്ഞെ! തന്നെ ഓരോ മണ്ടത്തരം കാട്ടീട്ട്. പാവം അമ്പിളിച്ചേട്ടൻ. കഥ കൊള്ളാരുന്നു കേട്ടോ അന്നൂസ്.

  ReplyDelete
  Replies
  1. വീണ്ടും GeeOm... ആശംസകള തിരികെ...!!!

   Delete
 4. അറിയാതെയെങ്കിലും ജീവിതത്തിൽ ഇങ്ങനെ ഒരനുഭവമുണ്ടാവാത്തവർ വിരളമായിരിക്കും.സത്യമറിയാതെ, അതന്വേഷിക്കാതെ തന്റെ രക്ഷകനെ ക്രൂശിക്കുന്ന കാഴ്ച പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്. മുന്നിൽ കേസുവിസ്താരം നടക്കുമ്പോഴാണ്, ആ സന്ദർഭങ്ങളിൽ മനസ്സു തുറക്കുമ്പോഴാണ് പരസ്പരം കാര്യങ്ങൾ അവർക്ക് മനസ്സിലാക്കാനാവുന്നത്. പിണക്കമെല്ലാം മാറി പരസ്പരം ക്ഷമിച്ച് ഒന്നായി പോകുന്ന കാഴ്ച പലവുരു കണ്ടിട്ടുണ്ട് പലരിലും.
  ജീവിത പങ്കാളികളിലും സുഹൃത്തുക്കളിലും പരസ്പരം മനസ്സിലാക്കാതെ പ്രാഥമിക ബാഹ്യ ദൃഷ്ടികൊണ്ടോ തോന്നലുകൾ കൊണ്ടോ വിലയിരുത്തൽ നടത്തി തീരുമാനം മനസ്സിലുറപ്പിച്ച് വിധിനടപ്പിലാക്കുന്ന ബന്ധങ്ങൾക്ക് ചിന്തിക്കാൻ ഉള്ളതാണ് ഈ കഥയെന്നു ഞാൻ വിശ്വസിക്കുന്നു

  ReplyDelete
  Replies
  1. വിശദമായ ഒരു കമന്റിനുള്ള സ്നേഹം അറിയിക്കുന്നു,പ്രിയ സാബു ഭായ്

   Delete
 5. വളരെ നല്ല കഥ. അമ്പിളിചേട്ടന്റെ സ്നേഹവും സുമേടത്തിയുടെ നിസ്സഹായതയും സങ്കടവും ഒക്കെ വായനക്കാരിലും സംവേശിപ്പിക്കാന്‍ സാധിച്ചു.ആശംസകള്‍

  ReplyDelete
  Replies
  1. മികച്ച പ്രോത്സാഹനം തന്നെ പ്രിയ ആറങ്ങോട്ടുകര ഭായ്....നന്ദിയും സ്നേഹവും തിരികെ......!!!

   Delete
 6. നല്ല കഥ... നല്ല ഒഴുക്കോടെ പറഞ്ഞു.. ആശംസകൾ അന്നൂസേട്ടാ.. :)

  ReplyDelete
  Replies
  1. അതിലും ശക്തമായ ഒഴുക്കോടെയുള്ള സ്നേഹം തിരികെ പ്രിയ അനു

   Delete
 7. രക്ഷക്കെത്തുന്നവരെ കാര്യമറിയാതെ തെറ്റിദ്ധരിക്കുക, അതൊരു സ്വാഭാവിക പ്രതിഭാസമാണല്ലേ? മനസ് വായിക്കാൻ മനുഷ്യനു കഴിയാത്തതിനാലാവും.. മറ്റുള്ളവരെയല്ല നമ്മളെത്തന്നെയാണ് നാം ആദ്യം ശ്രമിക്കേണ്ടത്, എങ്കിൽ ഒരു പരിധിവരെ ഒഴിവാക്കാനാവുന്ന പ്രശ്നങ്ങളേ ജീവിതത്തിലുള്ളൂ.. നല്ല കഥ, തന്മയത്വത്തോടെ പറഞ്ഞു വെച്ചു. ആശംസകൾ...

  ReplyDelete
  Replies
  1. ഈ കമന്ടിനപ്പുറം എന്ത് വേണം... ആശംസകള്‍ തിരികെ ഭായ്

   Delete
 8. നന്നായി പറഞ്ഞു.. ആശംസകള്‍

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനു സ്നേഹം തിരികെ പ്രിയ കോട്ടൂര്‍ ഭായ്

   Delete
 9. നന്നായിരിക്കുന്നു അന്നൂസ് :)

  ReplyDelete
  Replies
  1. കമന്റുകള്‍ കുറിക്കാന്‍ മടിക്കുന്ന സാബു ഭായ്... ഇതൊരു അംഗീകാരം തന്നെ..!

   Delete
 10. അന്നൂസിന്‍റെ മുറ്റത്ത് ഞാൻ പലവട്ടം ഞാനെത്തിയെങ്കിലും ഉള്ളില്‍ കയറും മുമ്പ്....
  എന്തെങ്കിലും ശല്യം വന്നു ചാടും.....
  നിധികുംഭം തന്നെയായി കഥ.... നന്മയുടെ വിളനിലങ്ങളാണ് പലമനസ്സും ചില തെറ്റിദ്ധാരണകളിലൂടെ നോവിക്കുമ്പോള്‍ ....അത് തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന നോവ് വലുതാണ്..... നല്ലെഴുത്തിന് ....ആശംസകൾ....

  ReplyDelete
  Replies
  1. കഥയുടെ ഫീല്‍ ഉള്‍കൊണ്ട കമന്റ്... ആശംസകള്‍ പ്രിയ വിനോദ് ഭായ്

   Delete
 11. വിലയിരുത്താനുള്ള കഴിവൊന്നും എനിക്കില്ല. അർത്ഥമുള്ള ജീവിതസ്പർശിയായ ഒരു കഥയായി എനിക്കു തോന്നി.


  വിനോദ് മാഷിന്, മുമ്പേ കമന്റെഴുതിയവരെയാണോ ഉദ്ദേശിച്ചത്..?

  ReplyDelete
  Replies
  1. അതെന്താ ചങ്ങാതി അങ്ങനെ ചോദിച്ചത്..... ശല്യമാണോ ഉദ്ദേശിച്ചത്..... ജോലി പറഞ്ഞ് കൊടുത്ത് ചെയ്യുന്ന ഗ്യപ്പിലാണ് ഏറിയ വായനയും..... അന്നൂസിനെ വായിക്കാന്‍ തുടങ്ങിയാല്‍ പിന്നങ്ങ് സംശയങ്ങൾ ലൈന്‍ ബസ്സ് പിടിച്ചാ വരുന്നത്..... ചിലപ്പോ ഓട്ടോ പിടിച്ചോരോ കോളും...... അതല്ലാതെ വേറൊന്നുമില്ലേ... എനിക്കു മുമ്പേയും പിമ്പേയും കമന്റിയതില്‍ ആരാണ് കുറവുള്ളത്.... എല്ലാം ബൂലോകത്തിലെ പുലികള്‍..... മാഷടക്കം......
   പിന്നെ ജോലിക്കിടയിലുള്ള തരികിട രഹസ്യമാണ് പരസ്യമാക്കരുത്....

   Delete
  2. പ്രിയ സുറുമി...(പ്രായം അറിയില്ല-ചേച്ചിയാണോ അതോ...?)......സ്നേഹം നിറഞ്ഞ ഈ കമന്റിനു പകരം സ്നേഹം മാത്രം....!!!

   Delete
  3. അനിയത്തിയാവാനാണു സാധ്യത... :)

   Delete
 12. വൈകുന്ന തിരിച്ചറിയലുകള്‍

  ReplyDelete
  Replies
  1. കമന്റുകളുമായി വന്നു മൂടുന്ന ഇളം തെന്നല്‍ പോലെ പ്രിയ റാംജിയേട്ടനും...ആശംസകള്‍ തിരിച്ചും

   Delete
 13. നിധി കുംഭം ഒക്കെ തന്നെ. അവനവനിട്ട് കൊണ്ടാല്‍ എടുത്തു തലയ്ക്കടിക്കും.ഇത് തന്നെ മനുഷ്യ പ്രകൃതം.

  ReplyDelete
  Replies
  1. വരവിനും പ്രോത്സാഹനത്തിനും നന്ദി, പ്രിയ വെട്ടത്താന്‍ സര്‍

   Delete
 14. സുമേടത്തി അമ്പിളിച്ചേട്ടനെ സംശയിക്കാൻ പാടുണ്ടായിരുന്നോ??ഇത്ര നന്മയുള്ള മനുഷ്യനെ എങ്ങനെ സംശയിച്ചു എന്ന സംശയമാ എനിക്ക്‌.

  അല്ലെങ്കിലും അയൽക്കൂട്ടത്തിലെ ഭൂരിഭാഗം പെണ്ണുങ്ങളും ഇങ്ങനെയൊക്കെ തന്നെയാന്ന് പറഞ്ഞ്‌ കേൾക്കാം.

  നല്ല കഥ .ഹൃദയസ്പർശ്ശിയായി പറഞ്ഞു.

  ReplyDelete
  Replies
  1. കമന്റുമായി ഓടി വന്നുവല്ലോ.. പ്രിയ സുധിക്ക് ആശംസകള്‍

   Delete
 15. നിജസ്ഥിതി അറിയാതെ എന്തിനും ഏതിനും ഭര്‍ത്താക്കന്മാരെ സംശയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഭാര്യമാര്‍ക്ക് ഒരു പാഠമാണ് ഈ കഥ .ആശംസകള്‍

  ReplyDelete
  Replies
  1. ആശംസകള്‍ ഒരുപാട് തിരികെ , പ്രിയ റഷീദ് ഭായ്

   Delete
 16. നിധികുംഭം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരുടെ കഥ വളരെ അടുക്കും,ചിട്ടയോടുംകൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ വരുത്തുന്ന അശ്രദ്ധ എന്തെല്ലാം വിനകള്‍ വരുത്തിത്തീര്‍ക്കുന്നു!പിന്നെ സ്വന്തം കൈ ശുദ്ധമാക്കാനുള്ള വ്യഗ്രതയും....അപ്പോള്‍ മറ്റുള്ളവരെ മനസ്സിലാക്കാനുള്ള മനസ്സുപോലും തീറുകൊടുക്കുന്നു!.....
  കഥ ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
  Replies
  1. പതിവ് പോലെ കമന്റില്‍ തലോടല്‍ മാത്രം... തരുന്ന വാത്സല്യത്തിനു പകരമായി സ്നേഹം മാത്രം.

   Delete
 17. സസ്നേഹം നിധികുംഭത്തിന്...
  കഥകളിലെ ഈ അമൂല്യ നിധി ഇഷ്ടമായി....
  അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. അമൂല്യ സ്നേഹം തിരിച്ചും.....പ്രിയ അഷ്ക്കര്‍അലി ഭായ്

   Delete
 18. നല്ല ഒഴുക്കോടെ വായിക്കാനായി അന്നുസ്... നന്ദി നല്ലൊരു കഥക്ക് :)

  ReplyDelete
  Replies
  1. എപ്പോഴും തുടരുന്ന പ്രോത്സാഹനത്തിനു നന്ദി, പ്രിയ മുബി

   Delete
 19. പണത്തിന്റെയോ വിലപിടിച്ച എന്തിന്റെയോ നഷ്ടസമയത്ത് ആരെയും സംശയിച്ചുപോകും മനുഷ്യമനസ്സ്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ സ്നേഹവും കരുതലും അമ്പിളിവട്ടത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. നല്ല സന്തോഷം പകരുന്ന ഒരു വായന

  ReplyDelete
  Replies
  1. എപ്പോഴും ആദ്യം വരുന്നയാള്‍ ഇത്തവണ താമസിച്ച്....! എന്തായാലും നല്ല സന്തോഷം പകരുന്ന കമന്റ്-ആശംസകള്‍ തിരിച്ചും പ്രിയ അജിത്തെട്ടാ....!

   Delete
 20. Vayichu varumpo climax enthakumnn oru oohavum kittiyillyatta, assalayittund,sarikkum aa kazhcha kandirikkunna pole vayikkan patty

  ReplyDelete
  Replies
  1. ഇനിയിപ്പോള്‍ എന്ത് വേണം ... തിരിച്ചും അതെ സന്തോഷവും സ്നേഹവും

   Delete
 21. Replies
  1. പിന്നെയും ഏറെ സന്തോഷം

   Delete
 22. നന്മയുളള കഥ ... ആശംസകൾ ഭായ് .

  ReplyDelete
  Replies
  1. ഇപ്പഴാണോ വരുന്നത്- എന്തായാലും ആശംസകള്‍ തിരികെ ഭായ്

   Delete
 23. കഠിനമായ ശിക്ഷകള്‍ വിധിക്കുന്നതിന് മുമ്പ് അതിന്റെ വരും വരായ്കള്‍ ആലോചിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുന്ന ഈ കഥ ഏറെ ഇഷ്ടമായി

  ReplyDelete
  Replies
  1. സന്തോഷം വരവിനും അഭിപ്രായത്തിനും. ആശംസകള്‍ തിരകെ പ്രിയ അരീക്കോടന്‍ ചേട്ടാ.

   Delete
 24. കാണാത്ത കാര്യം ഊഹിച്ച് വിശ്വസിക്കരുത് എന്നുകൂടെ ഓർമ്മിപ്പിക്കുന്ന ഈ കഥയ്ക്ക് അഭിനന്ദനങ്ങൾ.
  പതിവുപോലെ മനോഹരമായ എഴുത്ത്...

  ReplyDelete
  Replies
  1. വീണ്ടും പ്രിയ ഹരിനാഥ് ഭായിയും..ആശംസകള്‍ സ്നേഹത്തിന്‍ പൊതിഞ്ഞ്............

   Delete
 25. നന്നായി, ആശംസകള്‍

  ReplyDelete
  Replies
  1. ആശംസകള്‍ പ്രിയ അനുരാഗ്

   Delete

Followers

Contact Achukkoodam

Name

Email *

Message *