നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

കാത്തിരിപ്പ്

 
ചുംബിച്ചു കടന്നുപോകും തിരയോട്
തീരം ചോദിച്ചത്രെ
ക്ഷണികസന്ദർശനം
എന്റെ മനസിന്നു
പോറലേല്പിക്കാൻ മാത്രം
നേർത്തൊരോർമ്മയായ്
കടന്നുപോകുന്നതെന്തേ...
 
കാലങ്ങളോളം കാത്തിരുന്നിട്ടും
ഒരു നിമിഷമെങ്കിലും
മാറിൽ ചേർത്തുറക്കാൻ
കൊതിച്ചീടുന്നെന്റെ
ഹൃദയസാഫല്യം തീരെ
അറിയാത്തതുപോലെ
തൊട്ടുപോകുവതെന്തേ...
 
ഒന്നല്ല പത്തല്ല എണ്ണിയാൽത്തീരാത്ത
തിരകടന്നെത്തിയും ഝടുതിയിൽ മടങ്ങിയും
കാലം കഴിക്കവേ കാത്തിരിക്കയാ-
ണോരോനിമിഷവും
സ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
തിരതേടിയലയുന്ന തീരമായിപ്പൊഴും
 

14 Responses to "കാത്തിരിപ്പ്"

 1. കാത്തിരിപ്പല്ലോ ജീവിതം!
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി, അച്ചുക്കൂടത്തിൽ എന്നെ പ്രോത്സാഹിക്കാൻ ആദ്യമെത്തിയതിന്...

   Delete
 2. കാത്തിരിപ്പിന്റെ വരികള്‍ക്ക് ആശംസകള്‍ ..... വീണ്ടും കാണാം

  ReplyDelete
  Replies
  1. നന്ദി......... വായനക്കും പ്രോത്സാഹനത്തിനും...

   Delete
 3. Replies
  1. നന്ദി മാഷേ വരവിനും വായനക്കും...

   Delete

 4. സ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
  സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
  തിരതേടിയലയുന്ന തീരമായിപ്പൊഴും

  കൂടുതൽ പറഞ്ഞ് നല്ല കവിത വൃത്തികേടാക്കുന്നില്ല .....ആശംസകൾ....

  ReplyDelete
  Replies
  1. നന്ദി മാഷേ.... വരവിനും .. കമന്റിനും ...

   Delete
 5. സ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
  സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
  തിരതേടിയലയുന്ന തീരമായിപ്പൊഴും

  ReplyDelete
  Replies
  1. നന്ദി.. മുരളിച്ചേട്ടാ... വീണ്ടും വരവു പ്രതീക്ഷിക്കുന്നു..

   Delete

Followers

Contact Achukkoodam

Name

Email *

Message *