ചുംബിച്ചു കടന്നുപോകും തിരയോട്
തീരം ചോദിച്ചത്രെ
ക്ഷണികസന്ദർശനം
എന്റെ മനസിന്നു
പോറലേല്പിക്കാൻ മാത്രം
നേർത്തൊരോർമ്മയായ്
കടന്നുപോകുന്നതെന്തേ...
കാലങ്ങളോളം കാത്തിരുന്നിട്ടും
ഒരു നിമിഷമെങ്കിലും
മാറിൽ ചേർത്തുറക്കാൻ
കൊതിച്ചീടുന്നെന്റെ
ഹൃദയസാഫല്യം തീരെ
അറിയാത്തതുപോലെ
തൊട്ടുപോകുവതെന്തേ...
ഒന്നല്ല പത്തല്ല എണ്ണിയാൽത്തീരാത്ത
തിരകടന്നെത്തിയും ഝടുതിയിൽ മടങ്ങിയും
കാലം കഴിക്കവേ കാത്തിരിക്കയാ-
ണോരോനിമിഷവും
സ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
തിരതേടിയലയുന്ന തീരമായിപ്പൊഴും
കാത്തിരിപ്പല്ലോ ജീവിതം!
ReplyDeleteആശംസകള്‍
നന്ദി, അച്ചുക്കൂടത്തിൽ എന്നെ പ്രോത്സാഹിക്കാൻ ആദ്യമെത്തിയതിന്...
Deleteകാത്തിരിപ്പിന്റെ വരികള്‍ക്ക് ആശംസകള്‍ ..... വീണ്ടും കാണാം
ReplyDeleteനന്ദി......... വായനക്കും പ്രോത്സാഹനത്തിനും...
Deleteആശംസകൾ...ഈ നല്ല വരികൾക്ക്
ReplyDeleteസന്തോഷമുണ്ട്...
Deleteആശംസകൾ
ReplyDeleteനന്ദി മാഷേ...
Deleteആശംസകൾ
ReplyDeleteനന്ദി മാഷേ വരവിനും വായനക്കും...
Delete
ReplyDeleteസ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
തിരതേടിയലയുന്ന തീരമായിപ്പൊഴും
കൂടുതൽ പറഞ്ഞ് നല്ല കവിത വൃത്തികേടാക്കുന്നില്ല .....ആശംസകൾ....
നന്ദി മാഷേ.... വരവിനും .. കമന്റിനും ...
Deleteസ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
ReplyDeleteസ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
തിരതേടിയലയുന്ന തീരമായിപ്പൊഴും
നന്ദി.. മുരളിച്ചേട്ടാ... വീണ്ടും വരവു പ്രതീക്ഷിക്കുന്നു..
Delete