നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

റോഡിൽ കണ്ടത്

പുറത്ത് എവിടെയോ പോയിരുന്ന       ഒരു അഭിഭാഷക സുഹൃത്തിന്റെ  തിരിച്ച് വരവ് പ്രതീക്ഷിച്ച്    ഹൈക്കോടതി  പുറക് വശമുള്ള മത്തായി മാഞ്ഞൂരാൻ  റോഡിലെ  അദ്ദേഹത്തിന്റെ വസതിക്ക്   മുമ്പിൽ ഞാൻ കാത്ത് നിൽക്കുകയായിരുന്നു. വാഹനങ്ങൾ നിരന്തരം ചീറി പാഞ്ഞ് കൊണ്ടിരുന്നത് നോക്കി നിന്നിരുന്ന എന്റെ സമീപത്ത് കൂടി  മോട്ടോർ ബൈക്കിൽ  ഒരു യുവാവും  യുവതിയും കടന്ന് പോയി. യുവതി മുമ്പോട്ട് ആഞ്ഞിരുന്ന്   കൂട്ടുകാരനോട് കലുപിലാ സംസാരിക്കുകയായിരുന്നു.. ഇരു വശങ്ങളിലുമായി കാലിട്ടിരുന്ന യുവതി  ബൈക്കിന്റെ  പുറകിൽ അലക്ഷ്യമായി  ഇരുന്നതിനാലാവാം അരക്കെട്ട് വരെ കട്ട് ചെയ്തിരുന്ന  ചൂരീദാരിന്റെ ഫോൽഡുകൽ ചുരുണ്ട് മുകളിലേക്ക് ഉയർന്ന്  സമൃദ്ധമായ  അവരുടെ പുറക് ഭാഗത്തെ ശരിക്കും പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു ആ യാത്ര. അതേ സമയം തന്നെ  ബൈക്കിൽ വന്ന ഒരു മദ്ധ്യവയസ്കൻ  യുവാവും യുവതിയും  സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന്  യുവതിയെ തന്നെ സൂക്ഷിച്ച് നോക്കി അരികിലൂടെ  പോയി എതിരെ വന്ന ഒരു വല്യമ്മയുമായി കൂട്ടിമുട്ടി. തക്ക സമയത്ത് ബ്രേക്ക് ചവിട്ടിയത് കൊണ്ടോ എന്തൊ  വല്യമ്മ ഒരു വശത്തേക്കും ബൈക്ക്കാരൻ മറുവശത്തേക്കും  ചരിഞ്ഞ് വീണു.
"അവളുടെ.....നോക്കി നോക്കി വണ്ടി ഓടിച്ച്  എന്റെ നടുവൊടിച്ചല്ലോടാ ശവമേ!" വല്യമ്മ അയാളുടെ  നേരെ ചീറി. അയാൾ അപ്പോഴും യുവതി പോയ ബൈക്കിനെ നിർന്നിമേഷനായി  നോക്കി നിൽക്കുകയായിരുന്നു. അയാളുടെ കൈ മുട്ട് ഉരഞ്ഞ് അവിടെ നിന്നും ചോര പൊടിച്ചു കൊണ്ടിരുന്നു.
"അവൾ അവളുടേതും കൊണ്ട് പോയി. നീ ഇങ്ങിനെ കയ്യീന്ന് ചോരേം ഒലിപ്പിച്ച്   നിക്കാതെ ഇത്തിരി മരുന്നോ മറ്റോ വെച്ച് കെട്ടടാ പണ്ടാരക്കാലാ...."സരസയായ  വല്യമ്മ അഭിപ്രായപ്പെട്ടപ്പോൾ ബൈക്ക് ഉയർത്താൻ  സഹായിച്ച്   കൊണ്ടിരുന്ന ഞാനും  ചിരിച്ച് പോയി.എന്നിട്ടും ആ പാവം  "അ"  കളഞ്ഞ അണ്ണാനെ  പോലെ  യുവതി പോയ വഴിയേ കണ്ണും നട്ട് നോക്കി നിന്നു.

3 Responses to "റോഡിൽ കണ്ടത്"

 1. ഭാഗ്യം വല്യമ്മക്ക് ഒന്നും പറ്റിയില്ലല്ലോ!
  സരസമായ വിഷയമാണെങ്കിലും; ആവശ്യമായ ചിഹ്നങ്ങൾ ഉപയോഗിക്കാത്തതിനാൽ ആശയം മനസ്സില്ലാക്കാൻ അൽപ്പം പ്രയാസം നേരിടുന്നു. വിരാമം, അർത്ഥവിരാമം, കോമ, ഇൻവേർട്ടഡ് കോമ ആശ്ചര്യ ചിഹ്നം ഒക്കെ ഉപയോഗിച്ച് ആശയം വിശാലമാക്കുവാൻ അപേക്ഷ.
  മനോഹര രചനയാണ്. അഭിനന്ദനങ്ങൾ.

  ReplyDelete
 2. അ കളഞ്ഞ അണ്ണാനോ? അപ്പോ ണ്ണാൻ.,,,

  നല്ല എഴുത്ത്. ഇഷ്ടം

  ReplyDelete
 3. അവൾ അവളുടേതും കൊണ്ട് പോയി...
  എന്നിട്ടും ആ പാവം "അ" കളഞ്ഞ അണ്ണാനെ
  പോലെ യുവതി പോയ വഴിയേ കണ്ണും നട്ട് നോക്കി നിന്നു....

  ReplyDelete

Followers

Contact Achukkoodam

Name

Email *

Message *