നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

ആരെ ഭയപ്പെടാനാണ് ?

ഇന്നലെ രാവിലെ നല്ല തിരക്കുള്ള സമയം കൊട്ടാരക്കര ബസ് സ്റ്റാന്റിൽ കണ്ട ദൃശ്യമാണിത്. അലട്ടലൊന്നുമില്ലാതെ തെരുവ് നായ യാത്രക്കാരുടെ പുറകിൽ ശയിക്കുന്നു .ഏതെങ്കിലും പേ നായ ഈ ജീവിയെ കടിച്ചിട്ടുണ്ടോ എന്ന്  ആർക്കും അറിയാൻ സാധിക്കാത്ത അവസ്ഥയിൽ  അങ്ങിനെ കടി  ഏറ്റിണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അതിന് പേ ഇളകാം. അപ്പോൾ  ആ തിരക്കിൽ സംഭവിക്കുന്നത് എന്തെല്ലാമാണെന്ന് പറയുക അസാദ്ധ്യമാണ് . നൂറ് കണക്കിന് ജീവനക്കാർ  ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ  ആരെങ്കിലും മുൻ കയ്യെടുത്ത്  അതിനെ  തുരത്താൻ സാധിക്കും. അഥവാ തിരക്കുള്ള  പൊതു സ്ഥലത്ത് ആ ജീവിയുടേ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള നടപടികൾ എടുക്കാൻ കഴിയും    പക്ഷേ അവർക്ക് പട്ടിയെ  ഓടിക്കൽ അല്ല ജോലി. അവർക്ക് ഉണ്ണാൻ മാസം  ശമ്പളം കൊടുക്കുവാനുള്ള  ഉറവിടം  യാത്രക്കാരാണെന്നും അവന്റെ സുരക്ഷ തങ്ങളുടെ  കടമയാണുമെന്നുള്ള ബോധം എന്ന്  അവരിൽ ഉണ്ടാകുന്നുവോ അന്ന് ഈ നാട് രക്ഷപെടും.

6 Responses to "ആരെ ഭയപ്പെടാനാണ് ?"

 1. ഇന്നെവിടെയും സേവനമനസ്ഥിതി നഷ്ടപ്പെട്ടു,വേതനവും,പിന്നെ വല്ലതും 'പോരുമോ' എന്നതുമാത്രമാണ് നോട്ടം!
  ആശംസകള്‍

  ReplyDelete
 2. സംരക്ഷകരും നിയമങ്ങളും അതിന്റെ മൊത്തക്കച്ചവടക്കാരും തങ്ങൾക്കെന്തു തടയുമെന്നുമാത്രമാണു നോക്കുന്നത്. അവർക്കു തടയാത്തതൊന്നും അവരുടെ കണ്ണിൽ തടയില്ല.

  ReplyDelete
 3. എല്ലാത്തിനെയും കൂടി പിടിച്ച് രഞ്ജിനിഹരിദാസിന്റെ വീട്ടിൽ കൊണ്ടുക്കൊടുക്കണം...

  ReplyDelete
 4. ഈ പട്ടി ഒരു ചിഹ്നമാണ് .നമ്മുടെ ബ്യൂറോക്രേറ്റിക് സമൂഹത്തിന്റെ തിരുശേ ഷിപ്പിന്റെ ചിഹ്നം ..,

  ReplyDelete
 5. ഈ പട്ടി ഒരു ചിഹ്നമാണ് .നമ്മുടെ ബ്യൂറോക്രേറ്റിക് സമൂഹത്തിന്റെ തിരുശേ ഷിപ്പിന്റെ ചിഹ്നം ..,

  ReplyDelete
 6. സംരക്ഷകരും നിയമങ്ങളും
  അതിന്റെ മൊത്തക്കച്ചവടക്കാരും
  തങ്ങൾക്കെന്തു തടയുമെന്നുമാത്രമാണു നോക്കുന്നത്...!

  ReplyDelete

Followers

Contact Achukkoodam

Name

Email *

Message *